Friday, 17 August 2018

സൂര്യാസ്തമയം




സൂര്യാസ്തമയം


പകലിന്റെ ചൂടിൽ നിന്നും ഇന്നത്തെ ദിവസം അവസാനിക്കുന്നത് കാണാനാണ് അനന്തു കടൽ തീരത്തേയ്ക്ക് വന്നത്. ഇത് അവന്റെ ദിനചര്യമാണ്. ഏറ്റവും ഇഷ്ടത്തോടെ അനന്തു ഇരിക്കാൻ ആഗ്രഹിക്കുന്നതും ഇവിടെയാണ്.
ആളുകളുടെ തിരക്ക് ഒട്ടും കുnവല്ല അന്നും.മണലിന്റെ ചൂട് അധികം വിട്ട് മാറിയിട്ടില്ല. അനന്തു മണലില്ലേയ്ക്ക് ഇരുന്നു.

ദൂരെ ചുവപ്പും,മഞ്ഞയും, നീലയും ഇടകലർന്ന  കടലിന്റെ ആകാശത്തിലൂടെ രണ്ട് കടൽ കാക്കകൾ പറക്കുന്നത് അവന് കാണാമായിരുന്നു. ഇണകളെ പോലെ കൊക്കുരു മി അവരൊന്ന് ചേർന്ന് പറക്കുകയാണ്  കുട്ടുക്കാരൊന്നുമില്ലാതെ. ചിലമ്പോൾ അവർ ഭാര്യയും ഭർത്താവും ആയിരിക്കും. അനന്തു ആത്മഗതമായി ഒന്ന് ചിരിച്ചു.
   പൊടുന്നനെ കടൽ കാക്കകളിൽ ഒന്ന് താഴോട്ടും മറ്റൊന്ന് മുകളിലേയ്ക്കും പറന്നകന്നു. ഇപ്പോൾ അനന്തുവിന് ഉറപ്പായി അവർ ഭാര്യയും ഭർത്താവുമാണ് എന്ന്. പിണക്കത്തിലായിരിക്കും അതാണിങ്ങനെ അവൻ വീണ്ടും ചിരിച്ചു.

കപ്പലണ്ടിക്കാരന്റെ സ്വതസിദ്ധമായ ശബ്ദം കേട്ട് അനന്തു അയാളെ നോക്കി ചിരിച്ചു . കടലിൽ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ അരികലേയ്ക്ക് അയാൾ നടന്നകന്നു.  കുട്ടികൾ ആവേശത്തോടെ അയാളിൽ നിന്നും കപ്പലണ്ടി വാങ്ങി കഴിക്കുന്നുമുണ്ട്.  പക്ഷേ അവർക്കരികിലുള്ള കാമുകീ കാമുകൻ എന്ന് തോന്നിപ്പിക്കുന്നവർക്ക് അയാളൊരു ശലാമായി തോന്നി. കപ്പലണ്ടിക്കാരനോട് ദേഷ്യത്തിലെന്തോ പറഞ്ഞെന്ന് അനന്തുവിന് തോന്നി.

അയാൾ അനന്തുവിനെ നോക്കി ഒന്ന് ചിരിച്ചു.

' ഇത് നന്മൾ എത്ര കണ്ടതാ അല്ലേ സാറെ'


കുട്ടികൾ മത്സരിച്ച് പട്ടം പറത്തുന്നതുo, കടലിൽ ചാടി മറിയുന്നതും നോക്കി അനന്തു സന്തോഷിച്ചു.
കടലമ്മയും കുട്ടികളോടൊപ്പം കളിക്കുകയാണ്. തിരമാലകളുടെ ഘോരമായ ശബ്ദമില്ലാതെ പതിയെ തഴുകുകയാണ് എന്ന് തോന്നി അനന്തുവിന്.

ദൂരെ ചുവന്ന സൂര്യൻ കടലിലേയ്ക്ക് പതിയെ മറയാൻ തുടങ്ങിയിരിക്കുന്നു. അതിനിത്തിരി മാറി നേരത്തെ കണ്ട കടൽ കാക്കകൾ ഒന്ന് ചേർന്ന് പറന്നു ഉയരുന്നു.

അങ്ങനെയുള്ള അനന്തുവിന്റെ ചിന്തകളെ വിരാമത്തിലാഴ്ത്തി. ഒരു തണുത്ത കാറ്റിന്റെ അകമ്പടിയോടെ, പട്ടം പറത്തുന്ന കുട്ടികൾക്കിടയിലൂടെ, അഴിച്ചിട്ട മുടികൾ കാറ്റിൻ പറന്ന്, മഞ്ഞ ചുരിദാറിട്ട്‌, മണലിനെ പോലും നോവിക്കാതെ നടന്നടുക്കുന്ന ഒരു പെൺകുട്ടി.
അവളുടെ കണ്ണുകളിൽ അനന്തു ഒരു നിമിഷം നോക്കി നിന്നു. കണ്ണുകളിലെ വിഷാദം അവൻ ശ്രദ്ധിച്ചു.
എന്തായിരിക്കും അവളുടെ പേര്?
എന്താണ് കണ്ണുകളിലെ വിഷാദം ?
അവൾക്ക് എന്തൊക്കെയാ ആരോടൊക്കെയോ പറയാനുള്ള പോലെ അനന്തുവിന് തോന്നി.

പൊടുന്നനെ ഉണ്ടായ അനന്തുവിന്റെ തോന്നലുകൾക്കിടയിൽ അവൾ ദൂരെ എങ്ങോ മറഞ്ഞു പോയി.
അനന്തുവിന്റെ കണ്ണുകൾ കടൽ തീരമാകെ അവളെ തിരഞ്ഞു.  പക്ഷേ എങ്ങും കണ്ടെത്താൻ സാധിച്ചില്ല.....


അനന്തു അവന്റെ മനസ്സിനെ കൂടെ ചേർത്ത് . ചുവന്ന സൂര്യനെ കടലിനോട് ചേർത്ത് . വിഷാദ കണ്ണുകളെ ഒന്ന് കൂടെ തിരഞ്ഞ് കൊണ്ട് നടന്നകന്നു...........

* *  *
രാവിലെ അമ്മയുടെ വിളിക്കേട്ടാണ് അനന്തു ഉണർന്നത്. ചായ തരുമ്പോൾ അമ്മ അവനോട് പറഞ്ഞു.
'ഇന്നലെ ട്രെയിനിനു മുന്നിൽ ചാടി ആരോ ആത്മഹത്യ ചെയ്യ്തിട്ടുണ്ട്............'

ഇടയ്ക്ക് ഇത് പതിവുള്ളതായത് കൊണ്ട് അനന്തു അത് കാര്യമായി എടുത്തില്ല..
പക്ഷേ അത് കേട്ടത് മുതലുള്ള പതിവില്വാത്ത മനസ്സിന്റെ അസ്വസ്ഥത കാരണം റെയിൽവെ ട്രാക്കിലൂടെ അവൻ നടന്നു .


ആളുകൾ കൂടി നില്ക്കുന്നത് അനന്തുവിന് കാണാമെങ്കിലും അവിടെക്കുള്ള ദൂരം കൂടുതലായി അവന് തോന്നി...
ആൾക്കൂട്ടത്തിനിടയിലൂടെ അനന്തു കണ്ടു.............
മഞ്ഞ ചുരിദാറിട്ട......   വിഷാദത്തിന്റെ കണ്ണുകൾ..................

***
അന്നുo അനന്തു കടൽ തീരത്ത് ചുവന്ന സൂര്യനെ വിഴുങ്ങുന്ന കടലിനെ നോക്കി നിന്നു.......... താഴുന്ന സൂര്യനു മുകളിൽ കടൽ കാക്കകൾ പറന്നു ഉയർന്നു. കടലമ്മ കുട്ടികൾക്കായ് തിരമാലകളായ് തഴുകി നിന്നു.  കപ്പലണ്ടിക്കാരൻ അനന്തുവിനെ നോക്കി ചിരിച്ചു. എങ്ങു നിന്നോ വന്നൊരു കുളിരുള്ള കാറ്റ് അനന്തുവിന്റെ മുഖം തഴുകി  മെല്ലെ  അകന്നു.....  സൂര്യൻ അസ്തമിച്ചിരിക്കുന്നു........ ....


പ്രിയേഷ് കേശവൻ