മിഥുനമാസത്തിലെ രാത്രിയിലെ കനത്ത മഴയ്ക്കാണ് ന്റെ മുറ്റത്തെ പടർന്ന് പന്തലിച്ച് നിന്നിരുന്ന മുല്ലയും, മന്ദാരവും ഒരു വലിയ ശബ്ദത്തോട് കൂടി നിലം പതിച്ചത്😔
അച്ഛനും, അമ്മയും ഞങ്ങള് നാല് മക്കളും ഉമ്മറതിണ്ണയിലിരുന്ന് ഒരുപാട് രാത്രികളിൽ മുല്ലപ്പൂവ് വിരിയണ സുഗന്ധം കളിയും ചിരിയുമായി ആസ്വാദിച്ചിട്ടുണ്ട്❤️❤️
കുട്ടിക്കാലത്തെ ഒരിക്കലും മറക്കാത്ത മധുരിതമായ സുഗന്ധമാണെനിക്കത്😘
അച്ഛനൊരിക്കൻ പണി കഴിഞ്ഞ് വരുമ്പോൾ എവിടെ നിന്നോ കൊണ്ട് വന്ന് മന്ദാരചുവട്ടിൽ നട്ടുവളർത്തിയതാണെന്ന് അമ്മയോ, ചേച്ചിയോ പറഞ്ഞ് തന്നരൊർമ്മയാണെനിക്ക്😍😍
'പെൺകുട്ട്യോള് തല്ലേല്ല് മൂല്ലപൂവ് ചൂടി നടക്കണത് കാണാൻ അച്ഛന് വലിയ ഇഷ്ടാർന്നുന്ന് '
പിന്നീടങ്ങോട്ട് മൂല്ലയും, മന്ദാരവും ഒന്ന് ചേർന്നങ്ങ് വളർന്നു.. ന്റെ ശൈലിയിൽ പറയാണെങ്കിൽ മരണത്തിൽ പോലും പിരിയാത്ത പ്രണയം അവിടെ നിന്ന് തുടങ്ങി💮🌼
ഒരു കാലത്തും പൂക്കില്ലാന്ന് കരുതിയ മന്ദാരം മൂല്ലപ്പുവിന്റെ സുഗന്ധം കൊണ്ട് പൂക്കൾ വിരിഞ്ഞങ്ങ് നിന്നു.💮🌼💮🌼
എണ്ണിയാലൊതുങ്ങാത്തത്ര മുല്ല പുക്കൾ ന്റെ ചേച്ചിമാർക്കായി എന്നും പൂത്തു നിന്നു😍
അയലത്തെ വീട്ടിലെ കുട്ടികൾ മഴ പെയ്യ്ത് തോർന്ന രാവിലെകളിൽ നനഞ്ഞ മുറ്റത്തെ മുല്ലപൂക്കൾ പിറക്കിയെടുക്കാൻ വരുന്നത് പതിവായി🏃🏃
പല നിറങ്ങളിലുള്ള പൂമ്പാറ്റകളും🦋 പല ശബ്ദത്തിലുള്ള കിളികളും🐦🕊️ അഥിതികളായെത്തി... പിന്നെ വീട്ടിലെ കുറുമ്പത്തി പൈകിടാവ് അവിടങ്ങളിലാകെ ഓളിക്കളിച്ചു🐄🐄
ഹാ.... മധുരം ഈ ഓർമ്മകൾ😘😘😘
കാലപ്പഴക്കത്താൽ ഉറുമ്പിൽ പുറ്റുകൾ അവരുടെ വേരുകൾ കാർന്ന് തിന്നുവാൻ തുടങ്ങിയിരുന്നു....😠😠
മുല്ലയും മന്ദാരവും ചാഞ്ഞ് ചാഞ്ഞ് വന്നൊ കൊണ്ടിരുന്നു...
കണ്ടവർക്കെല്ലാം കദന സഹനമായൊരു കാഴ്ച്ചയായവർ മാറി കഴിഞ്ഞിരുന്നു
അപ്പോഴും ചേച്ചിമാർക്കായി അങ്ങിങ്ങ് മുല്ലപൂവ് വിടർന്ന് നിന്നു...
അന്ന് കാറ്റും, ഇടിയും, മിന്നലും ഒന്നിച്ച് ഘോരമായി മഴ പെയ്യ്തിറങ്ങി...
ആ രാത്രി വലിയൊരു ശബ്ദത്തോടെ അവരൊന്നിച്ച് നിലംപതിച്ചു...
മൂല്ലയും മന്ദാരവും ഒരുമിച്ച് വീണ ദിവസം ഞങ്ങൾക്കാർക്കും അവരെ രണ്ടായി വേർപിരിക്കാനായില്ല.. അത്ര ആഴത്തിലാണ്, അത്ര ദൃഢമായിട്ടാണ് മുല്ല മന്ദാരത്തെ ചുറ്റി പുണർന്ന് നിന്നിരുന്നത്😔
ആ മിഥുനമാസത്തിലെ മറ്റൊരു മഴയുള്ള രാത്രിയാണ് അച്ഛനും ഞങ്ങളെ വിട്ട് പോയത്😔
ഓർമ്മകൾക്കെന്നും മൂല്ല പൂക്കുന്ന സുഗന്ധമാണെനിക്ക്🌼 സന്തോഷവും😁 വേദനയും😔 ഒരുമിച്ച് വരുന്ന എന്റെ ചുറ്റിലും പരത്തുന്ന സുഗന്ധം.........
'അതിനൊരു പേരിട്ട് വിളിച്ചു'
മുല്ലപ്പൂക്കാലം