Tuesday, 7 May 2019

വേർപാട്

                     



                                                                   വേർപാട്  




ചേച്ചിയ്ക്ക് മാത്രമായ്
അച്ഛനന്നൊരു നാളിൽ
മന്ദാരച്ചുവട്ടിൽ നട്ടൊരു മുല്ലവള്ളി
കെട്ടിപ്പുണർന്നു വളർന്നൊരാ മുല്ലവള്ളി
പ്രണയ സാഫല്യം പോൽ
പൂവിട്ടൊരു നാളിലാവരൊന്നായ്.....

മുറ്റത്തെ മണ്ണിലും, ഉമ്മറകോലായിലും,
ചേച്ചി തൻ വാർമുടി കെട്ടിലും
മുല്ലപ്പൂ വാസന തങ്ങി നിന്നു....
എങ്ങും ആനന്ദം, എങ്ങും സുഗന്ധം...

നാളെത്ര മാഞ്ഞുപോയ് അറിഞ്ഞില്ലയെങ്കിലും
കണ്ടു ഞാനന്നെന്റെ  മന്ദാരതടത്തിലായ്
ഉറുബിൻതീനി തൻ പുറ്റുകൾ....
ഹൃദയം തകർന്നൊന്നു നോക്കി ഞാൻ 
മുല്ലയെ... മന്ദാരത്തെ....
ഒരു പൂവ് വിരിഞ്ഞുനിന്നതമ്പോഴും
ചേച്ചിയ്ക്ക് മാത്രമായ്.....

ഇടിയും, മഴയും, കനത്തൊരാ കർക്കിടക
രാത്രിയിലവരൊന്നായ്, ഉറക്കെ, മണ്ണിലായ് പതിച്ചു....

 മുറ്റത്തെ മണ്ണിലും, ഉന്മറകോലായിലും, 
ചേച്ചി തൻ വാർമുടി കെട്ടിലും 
മുല്ലപൂവ് വാസന ബാക്കിയായ്.....
                                                                                                 

                                                                                                                priyesh keshavan